വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം താരം പാഴാക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പർസ്റ്റാറിന്‍റെയും സഹപ്രവർത്തകരുടെയും നൃത്തമാണ്. 

നസ്രിയ നസിം അഭിനയിച്ച പുതിയ തെലുങ്ക് ചിത്രം ആണ്ടെ സുന്ദരാകിനിയിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഡാൻസ്. ഇതിലെ നസ്രിയയുടെ ​ഹിറ്റ് ഡയലോ​ഗ് ഹലോ, ലാലണ്ണാ കൊട്ടണ്ണാ എന്നാക്കി മാറ്റിയാണ് വിഡിയോ ആരംഭിക്കുന്നത്. മഞ്ജു പിള്ളയുടെ ഡയലോ​ഗിന് പിന്നാലെ സഹപ്രവർത്തകർക്കൊപ്പം നിന്ന് മനോഹരമായി ചുവടുവയ്ക്കുകയാണ് മോഹൻലാൽ.

ശ്വേതാ മേനോൻ, ബാബുരാജ്, സുരഭി ലക്ഷ്മി, റംസാൻ, ബീന ആന്റണി, കൈലാസ് മേനോൻ, രചന നാരായണൻകുട്ടി, ദേവി ചന്ദന, പാരിസ് ലക്ഷ്മി, പൊന്നമ്മ ബാബു, തസ്നി ഖാൻ തുടങ്ങിയവരും താരത്തിനൊപ്പമുണ്ട്. അമ്മയുടെ താരനിശയ്ക്കു തയ്യാറെടുക്കുന്നതിനിടെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയാണ്. മോഹൻലാലിന്‍റെ നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.