തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഐഎ റെയ്ഡ്. ഭീകരസംഘടനയായ ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നതായി എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചയ്ക്ക് വേണ്ടിയാണ് റെയ്ഡ് നടത്തിയത്.

തിരുവനന്തപുരം ജില്ലയിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ നാല് മാസമായി തമിഴ്നാട് സ്വദേശി സാത്തിക് ബാച്ചയെ എൻഐഎ തിരയുകയാണ്. ഈ സാഹചര്യത്തിലാണ് എൻഐഎ കേരളത്തിലും എത്തിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മയിലാടും തുറൈയിൽ പോലീസുകാരെ അപകടപ്പെടുത്തിയാണ് സാത്തിക് ബാച്ചയും സംഘവും രക്ഷപ്പെട്ടത്. ഐഎസ്ഐഎസിനായി പണം സ്വരൂപിക്കുക, വിഘടനവാദ സംഘടനകൾ രൂപീകരിക്കുക, ഐഎസ്ഐഎസ് റിക്രൂട്ട്മെന്‍റിൽ പങ്കാളികളാവുക തുടങ്ങിയ കുറ്റങ്ങളാണ് സാത്തിക് ബാച്ചയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.