സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടി. നാളെ വൈകുന്നേരം 5 മണി വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ട്രയൽ അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എല്ലാവരും ഒരുമിച്ച് സൈറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മന്ത്രിയുടെ പരാമർശം വിവാദമായിരുന്നു. ട്രയൽ അലോട്ട്മെന്‍റ് പരിശോധിക്കാൻ സജ്ജമാക്കിയ പോർട്ടലിന്‍റെ നാലു സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിലധികം ആളുകൾ പ്രവേശിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.