ന്യൂ ഡൽഹി: വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വിചാരണത്തടവുകാരുടെ മോചനത്തിനുള്ള നടപടികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ (ഡിഎൽഎസ്എ) ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു. ശനിയാഴ്ച വിജ്ഞാൻ ഭവനിൽ ഡിഎൽഎസ്എയുടെ ആദ്യ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സമൂഹത്തിനും നീതി തേടിയുള്ള യാത്ര എത്ര പ്രധാനമാണോ, നീതി ലഭിക്കലും അതുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജീവിക്കാനും ബിസിനസ് ചെയ്യാനുമുള്ള പോലെ നീതി എളുപ്പത്തില്‍ ലഭിക്കുക എന്നതും പ്രധാനമാണെന്നുമായിരുന്നു മോദി പറഞ്ഞത്.