ഉത്തർപ്രദേശ്: തീവ്രവാദ ബന്ധം ആരോപിച്ച് ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥിയായ ഫാറൂഖാണ് അറസ്റ്റിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള ഫാറൂഖ് ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നു. ഇയാളെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു.