കോട്ടയം: മെട്രോ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു. ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീപിക, മംഗളം, കേരളകൗമുദി എന്നിവയിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡേ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. കെ.സി. സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം നിരവധി പുരസ്കാരങ്ങളും ഗോപീകൃഷ്ണന് ലഭിച്ചിട്ടുണ്ട്.

മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്കാരം പിന്നീട് നടക്കും.