Month: August 2022

ഏത് സാഹചര്യവും നേരിടാൻ തയ്യാർ ; ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി

ഡൽഹി: ലങ്കൻ തീരത്ത് നങ്കൂരമിടുന്ന ചൈനീസ് ചാരക്കപ്പലിനെ ഭയമില്ലെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ഏത് സാഹചര്യവും നേരിടാൻ രാജ്യം തയ്യാറാണ്. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാൻ യുവാൻ വാങ്ങ് കപ്പലിനെ ശ്രീലങ്കൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ്…

‘ബഹറില്‍ മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ബി.ജെ.പിയുമായി ലീഗ് സഖ്യം ചേരില്ല’

കോഴിക്കോട്: മുസ്ലീം ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ബി.ജെ.പി മുൻകൈയെടുക്കണമെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻ ദാസിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുൻ മന്ത്രിയും ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ലീഗിനെ സുഖിപ്പിച്ച് കൂടെക്കിടക്കാമെന്നാണ് സംഘപരിവാര്‍ കരുതുന്നതെങ്കില്‍ ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നാണ് എല്ലാ…

ആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചു

ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്‍റെ കണ്ണിലേക്ക് മാറ്റിവച്ചു. എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ്…

കവിയൂര്‍, കിളിരൂര്‍ പെണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തി ആര്‍ ശ്രീലേഖ

കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ആർ ശ്രീലേഖ ഇരകളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തിയത്. കിളിരൂർ, കവിയൂർ കേസുകളിലെ പീഡനത്തിന്‍റെ വിശദാംശങ്ങൾ അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലാണ് ആർ.ശ്രീലേഖ വിശദീകരിക്കുന്നത്. കോട്ടയം…

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’

വാട്ട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനിൽ ചേർക്കുന്നത്. പ്രൊഫൈൽ ചിത്രത്തിന് പകരം ‘അവതാറുകൾ’ വാട്ട്സ്ആപ്പ് ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ചേർക്കാൻ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. അതേസമയം,…

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം വ്യത്യസ്ത ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച ഈ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന്…

ഗാന്ധിജിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ല ; എം.വി ഗോവിന്ദൻ

കോഴിക്കോട്: മഹാത്മാഗാന്ധിയെ സംരക്ഷിക്കാൻ സ്വതന്ത്ര ഭാരതത്തിനായില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജി സംരക്ഷിക്കപ്പെട്ടു. ഗോൾവാൾക്കർ ഗാന്ധിജിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ 52-ാം ദിവസമാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് നിമിത്തം മാത്രം. ഗാന്ധിജിയെ വധിക്കാൻ നിരവധി പേർ പരിശീലനം…

ആസാദ് കശ്മീർ പാകിസ്ഥാൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് എം.ടി രമേശ്

കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. കെ.ടി ജലീലിന്‍റെ നിലപാട് രാജ്യദ്രോഹമാണെന്ന് എം.ടി രമേശ് വിമർശിച്ചു. ആസാദ് കശ്മീർ പാകിസ്ഥാന്‍റെ ഭാഷയും ശൈലിയുമാണ്. വിവാദത്തിൽ ഉറച്ചുനിൽക്കുന്ന കെ.ടി ജലീലിനെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും…

‘സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നു’

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ അറിയിച്ചത്. നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും ധീരരായ ദേശസ്നേഹികളുടെ ത്യാഗങ്ങളുടെ ഫലമാണ്. നമ്മുടെ…

ജയ്‌ഷെ ബന്ധമുള്ള 19കാരനെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ഉത്തർപ്രദേശ്: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19കാരനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരുമായി യുവാവ് സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് നദീം (25) എന്ന…