കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്.

കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാല്‍റിന്നുങ്കയാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. 300 കിലോഗ്രാം ഉയർത്തി ഒന്നാം സ്ഥാനത്തെത്തി. ജെറമിയുടെ ആദ്യ കോമൺവെൽത്ത് സ്വർണമാണിത്. സമോവയുടെ നെവോ വെള്ളി മെഡൽ നേടി.

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. സ്നാച്ചിൽ 84 കിലോഗ്രാം ഉയർത്തി മത്സരം ആരംഭിച്ച മീരാബായി രണ്ടാം ശ്രമത്തിൽ 88 കിലോഗ്രാം ഉയർത്തി ഗെയിം റെക്കോർഡ് സ്ഥാപിച്ചു.