കുവൈറ്റ്: കോവിഡ്-19 മഹാമാരിയിൽ നിന്ന് ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയയ്ക്കൽ 2020 നെ അപേക്ഷിച്ച് വർദ്ധിച്ചു. സഹകരണ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്‍റർ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2020ൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയയ്ക്കൽ 116.5 ബില്യൺ ഡോളറായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 127.2 ബില്യൺ ഡോളർ നാട്ടിലേക്ക് അയച്ചതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്‍ററിന്‍റെ ജൂലൈ റിപ്പോർട്ടുകൾ പറയുന്നു. 2021ൽ 9.2 ശതമാനം വർദ്ധനവുണ്ടായി. 2021 ൽ കുവൈറ്റിൽ നിന്നുള്ള തൊഴിലാളികൾ 18.3 ബില്യൺ ഡോളറാണ് അയച്ചത്.