പുന്നയൂര്‍ : മങ്കിപോക്സ് സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂർ പഞ്ചായത്തിൽ
ജാഗ്രതാ നിർദേശം നൽകി. പുന്നയൂർ പഞ്ചായത്തിലെ 6, 8 വാർഡുകളിൽ നാളെ പ്രതിരോധ ക്യാമ്പയിന്‍ നടത്തും. മെഡിക്കൽ സംഘം വീടുകൾ സന്ദർശിച്ച് നേരിട്ട് ബോധവൽക്കരണം നടത്തും.

അന്തരിച്ച യുവാവുമായി അടുത്തിടപഴകിയവരും അദ്ദേഹത്തോടൊപ്പം ഫുട്ബോൾ കളിച്ചവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. ചാവക്കാട്, തൃശൂർ സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രയും യുവാവിൻ്റെ റൂട്ട് മാപ്പിൽ ഉൾപ്പെടും. ഫുട്ബോൾ കളിച്ച് വീട്ടിലേക്ക് മടങ്ങിയ യുവാവ് തളർന്നു വീണതിനെ തുടർന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈ മാസം 19നാണ് കുറത്തിയൂർ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. വിശദമായ പരിശോധനയ്ക്കായി എൻഐവിയിലേക്ക് അയച്ച സാമ്പിളിന്‍റെ ഫലം നാളെ ഉച്ചയോടെ പുറത്തുവരുമെന്നാണ് വിവരം.