മലയാളികൾക്ക് ആനകളെ വളരെ ഇഷ്ടമാണ്. ആനകളുടെ ചില വീഡിയോകൾ കണ്ടിരിക്കാനും നല്ല രസമാണ്. ഇതാ അത്തരമൊരു ആനയുടെ രസകരമായ വീഡിയോ. ഒരു ആന അവനെക്കാൾ ഉയരമുള്ള ഒരു പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്ന ഒരു രംഗമാണിത്.

ആദ്യം മരം കുലുക്കി ചക്ക വീഴ്ത്താൻ ആന ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ, തന്‍റെ രണ്ട് കാലുകളും പ്ലാവിൽ കയറ്റി വയ്ക്കുകയും ചക്ക പറിക്കുന്നതിനായി തന്‍റെ തുമ്പിക്കൈ മുകളിലേക്ക് നീട്ടുകയും ചെയ്തു.

നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച വീഡിയോ 1.7 ലക്ഷത്തിലധികം വ്യൂസ് നേടി. വീഡിയോ കാണാം : https://twitter.com/supriyasahuias/status/1553961230880378880?s=20&t=1BHukg-FeT_eiBzWk0YO-g