കൊല്ലം: കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ അപകടം. മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

നീണ്ടകര അഴിമുഖത്താണ് ആദ്യ അപകടം നടന്നത്. തിരമാലകളിൽ ആടിയുലയുന്ന ബോട്ടിൽ നിന്ന് ഒരു മത്സ്യത്തൊഴിലാളി കടലിൽ വീണു. പിന്നാലെ വന്ന ബോട്ടിലുണ്ടായിരുന്നവരാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

കരുനാഗപ്പള്ളി അഴീക്കൽ തുറമുഖത്ത് ബോട്ടിൽ നിന്ന് കടലിൽ വീണ മൂന്ന് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ചേറ്റുവയിൽ നിന്ന് മത്സ്യബന്ധനത്തിൻ പോയവരാണ് ശക്തമായ തിരമാലകളിൽ അകപ്പെട്ട് കടലിൽ വീണത്.