ഇംഗ്ലണ്ട് : 110 പൗണ്ട് ഭാരമുള്ള ആമ ട്രെയിൻ ട്രാക്കിൽ അലഞ്ഞുതിരിഞ്ഞതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ റെയിൽവേ സർവീസ് താറുമാറായി.
കേംബ്രിഡ്ജ് പ്രദേശത്തെ ഹാർലിംഗ് റോഡ് സ്റ്റേഷന് സമീപം ഒരു ഭീമൻ ആഫ്രിക്കൻ ആമ ട്രാക്കിൽ അതിക്രമിച്ചുകയറിയതിനെ തുടർന്ന് തിങ്കളാഴ്ച മൂന്ന് ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിവേ അഭിപ്രായപെട്ടു.

ക്ലൈഡ് എന്ന് പേരുള്ള ആമയെ ട്രെയിൻ ഇടിച്ചെങ്കിലും നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായതെന്ന് റെയിൽ അധികൃതർ പറഞ്ഞു.