എറണാകുളം: മഴയുടെ തീവ്രത കുറഞ്ഞതോടെ എറണാകുളത്ത് പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴുകയാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം പെരിയാറില്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ ജലനിരപ്പ് 2.835 മീറ്ററായി കുറഞ്ഞു. ഇത് മംഗലപ്പുഴയിൽ 2.570 മീറ്ററായും കാലടിയിൽ 4.655 മീറ്ററായും കുറഞ്ഞു.

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 11.855 മീറ്ററായി കുറഞ്ഞു. 10.015 മീറ്ററാണ് ഇവിടത്തെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നില.