കാനഡ: കാനഡയിൽ സ്ഥിതിചെയ്യുന്ന കാൻഡി ഫൺഹൗസ് ‘ചീഫ് കാൻഡി ഓഫീസർ’ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. വീട്ടിലിരുന്ന് കമ്പനി നിർമ്മിക്കുന്ന മിഠായികൾ രുചിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക എന്നതാണ് ജോലി. ശമ്പളം 100000 കനേഡിയൻ ഡോളർ, ഏകദേശം 61,14,447 ലക്ഷം രൂപ.

ജൂലൈയിൽ ലിങ്ക്ഡ്ഇനിൽ പോസ്റ്റുചെയ്ത ജോലിക്ക് നിരവധി പേർ ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി സിഇഒ ജമാൽ ഹെജാസി പറഞ്ഞു.

വടക്കേ അമേരിക്കയിൽ താമസിക്കുന്ന അഞ്ച് വയസ്സിന് മുകളിലുള്ള ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. ഈ ജോലി പാർട്ട് ടൈം ആയും ചെയ്യാൻ കഴിയും. ഭക്ഷണ അലർജി ഇല്ലാത്തവർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവർക്കുമാണ് മുൻഗണന നൽകുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ലിങ്ക്ഡ്ഇൻ വഴി അപേക്ഷകൾ സമർപ്പിക്കാം.