കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സി.ബി.ഐ-3 പ്രത്യേക കോടതിയിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. എന്നാൽ, കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കേരള ഹൈക്കോടതി ഇത് സംബന്ധിച്ച് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കെ കെ ബാലകൃഷ്ണനെ എറണാകുളം സ്പെഷ്യൽ ജഡ്ജി സിബിഐ-3 ലേക്ക് സ്ഥലം മാറ്റി.

സി.ബി.ഐ കോടതിയിൽ പുതിയ ജഡ്ജിയെ നിയമിക്കുന്നതോടെ നടിയെ ആക്രമിച്ച കേസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലേക്ക് മാറ്റും.