പിറവം: നടൻ ലാലു അലക്സിന്‍റെ അമ്മ അന്നമ്മ ചാണ്ടി (88) അന്തരിച്ചു. പരേതനായ വി.ഇ. ചാണ്ടിയായിരുന്നു ഭർത്താവ്. ലാലു അലക്സിനെ കൂടാതെ ലൗലി, ലൈല, റോയ് എന്നീ മക്കളുമുണ്ട്. മരുമക്കൾ ബെറ്റി, സണ്ണി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നടക്കും. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.