കണ്ണൂർ: ബലിതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി.ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ വിശദീകരണം.

പിതൃതർപ്പണത്തിന് വരുന്ന വിശ്വാസികളുടെ വികാരത്തെക്കുറിച്ചായിരുന്നുവെങ്കിലും, അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പാർട്ടി ശ്രദ്ധയിൽപ്പെടുത്തി. ചില സഖാക്കളും അത് ചൂണ്ടിക്കാണിച്ചു. ഞാൻ ഉദ്ദേശിച്ചത് അതായിരുന്നില്ല. എന്നാൽ ഇത് തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു എന്നായിരുന്നു കുറിപ്പ്.