ചാവക്കാട് : ചാവക്കാട് മുനയ്ക്കക്കടവിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്റ്റർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിൽ എത്തിക്കാൻ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ട്.പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബെർട്ട് എന്നിവരാണ് മരിച്ചത്.
ബോട്ടിൽ പോകുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. തമിഴ്നാട് സ്വദേശികളാണ് ഇവർ. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെയും രക്ഷപ്പെടുത്തി. ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്.

വൈക്കത്ത് നിന്ന് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളെ നേരത്തെ കണ്ടെത്തിയിരുന്നു. ജനാർദ്ദനൻ, പ്രദീപൻ എന്നിവരെ കണ്ടെത്തി. കായലിൽ നിറയെ പോളകൾ ആയതിനാൽ തീരത്തെത്താൻ കഴിയാതെ ഇവർ പെട്ടുപോകുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് എന്നിവരുടെ സഹായത്തോടെയാണ് ഇവരെ കരയ്ക്കെത്തിച്ചത്.