വീട്ടിൽ ഒരു വളർത്തുമൃഗമുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴെല്ലാം, മനസ്സിൽ വരുന്നത് ഒരു നായയോ പൂച്ചയോ ഒക്കെയാണ്. ചില ആളുകൾ പാമ്പുകളെപ്പോലെ ഉരഗങ്ങളെയും വളർത്താറുണ്ട്. പക്ഷേ ആർക്കെങ്കിലും വളർത്തുമൃഗമായി മുതലയോ അലിഗേറ്ററോ ഉണ്ടെന്ന് കേട്ടിട്ടിണ്ടോ? അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്.

ദി ഫിഗെൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ, ഒരാൾ അപകടകരമാംവിധം അടുത്ത് നിന്ന് ഒരു മുതലയ്ക്ക് ഭക്ഷണം നൽകുന്നത് കാണാം. ആ വ്യക്തി തന്‍റെ മുട്ടിന് അടുത്ത ഇരിക്കുന്ന മുതലയ്ക്ക് നിർഭയമായി ഭക്ഷണം നൽകുന്നത് ദൃശ്യങ്ങളിൽ കാണാം.

“ഏത് തരം വളർത്തുമൃഗമാണ് ആ ബ്രോ?” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.