ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശക്തമായി ഉന്നയിച്ചു. കോൺഗ്രസ്സും ശിവസേനയും വിഷയം ഗൗരവമായി സഭയിൽ ഉന്നയിച്ചു. വിഷയം രാജ്യസഭയിൽ ഉന്നയിക്കാനായിരുന്നു ശ്രമം.
എന്നാൽ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അവരെ വിലക്കി. മല്ലികാർജുൻ ഖാർഗെ, ദീപേന്ദർ സിംഗ് ഹൂഡ, ശിവസേനയുടെ പ്രിയങ്ക ചതുർവേദി, എഎപിയുടെ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ എന്നിവർ നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ അംഗീകരിച്ചില്ല.

സഭ പിരിച്ചു വിടുന്നതിന് മുമ്പ് ഊർജ സംഭരണ ബില്ല് പാസാക്കി. ബിൽ ലോക്സഭയിലാണ് അവതരിപ്പിച്ചത്. കാർബൺ ട്രേഡിംഗുമായി ബന്ധപ്പെട്ടതാണ് ബിൽ. ഊർജ്ജ സംരക്ഷണ നിയമം മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കാനും ഇത് സഹായിക്കും. ഹരിതഗൃഹ വാതകങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും പുതിയ നിയമഭേദഗതി സാധ്യമാക്കും.