ന്യൂദല്‍ഹി: ഏറെ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നാഷണൽ ഹെറാൾഡിന്‍റെ ഓഫീസ് സീൽ ചെയ്തു. നാഷണൽ ഹെറാൾഡിന്‍റെ ഓഫീസിൽ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതേതുടർന്ന് ഓഫീസ് സീൽ ചെയ്തു.

അഴിമതിക്കേസിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡി ഓഫീസിൽ റെയ്ഡ് നടത്തിയത്.