ചണ്ഡിഗഡ്: ഹരിയാന കോണ്ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിയിൽ ചേരുമെന്നു റിപ്പോർട്ട്. കോണ്‍ഗ്രസ് വിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബിഷ്‌ണോയ് അസംബ്ലി സ്പീക്കര്‍ ഗിയാന്‍ ചന്ദ് ഗുപ്തയ്ക്ക് രാജിക്കത്ത് നൽകിയിരുന്നു. ബിഷ്ണോയ് പാർട്ടി വിട്ടതോടെ അദ്ദേഹത്തിന്‍റെ മണ്ഡലമായ ആദംപൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.