ദേശീയപതാക പ്രൊഫൈൽ ചിത്രമാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പുറകെ വ്യപക ക്യാംപെയ്നുമായി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ദേശീയപതാക ഉയർത്തുന്ന ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്.

രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജയറാം രമേശ് എന്നിവരും പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടും ദേശീയ പതാകയുയർത്തുന്ന നെഹ്റുവിന്‍റെ ചിത്രം പങ്കുവച്ച് പ്രചാരണത്തിൽ പങ്കുചേർന്നു.

നെഹ്റുവിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ പതാകയ്ക്ക് നിറമുള്ള ചിത്രമാണ്. “നമ്മുടെ ത്രിവര്‍ണ പതാക രാജ്യത്തിന്റെ അഭിമാനമാണ്. അതോരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലാണ്. ഫോട്ടോ പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.