മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും കഴിയുന്നവരെ അപകടകരമായ സാഹചര്യമല്ലാതെ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി വി പി ജോയ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.