മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) ന്‍റെ വിവാഹ ക്ഷണക്കത്ത് സച്ചിൻ ദേവ് പങ്കുവച്ചു.

രാവിലെ 11ന് തിരുവനന്തപുരം എകെജി ഹാളിലാണ് ചടങ്ങ്. എ.കെ.ജി സെന്‍ററിൽ നടക്കുന്ന വിവാഹത്തിന് ശേഷം കോഴിക്കോട് ടാഗോർ ശതാബ്ദി ഹാളിൽ സംഘടിപ്പിക്കുന്ന സൗഹൃദ വിരുന്നിന്റെ ക്ഷണക്കത്താണ് പങ്കുവച്ചിരിക്കുന്നത്. സെപ്റ്റംബർ ആറിന് വൈകുന്നേരം 4 മണിക്ക് സൗഹൃദ വിരുന്ന് ആരംഭിക്കും. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പേരിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും വിവാഹിതരാകുന്നത്. ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ വാർത്ത പുറത്തുവന്നത്. മാർച്ചിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട് വച്ചാണ് വിവാഹ റിസപ്ഷൻ നടക്കുക.