പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്ന് ശബരിമലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വൈകിട്ട് ആറ് മണിക്ക് മുമ്പ് എല്ലാ ഭക്തരും സന്നിധാനത്ത് നിന്ന് ഇറങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ ഡോ. ദിവ്യ എസ് അയ്യർ അഭ്യർത്ഥിച്ചു. ഉച്ചക്ക് ശേഷം പമ്പ, ശബരിമല മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ശാസ്ത്രീയ കാലാവസ്ഥാ പ്രവചന മാതൃകകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.