തിരുവനന്തപുരം: സമരത്തിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകർക്ക് കെ.പി.സി.സി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസം നേരിടുന്ന കോൺഗ്രസ് പ്രവർത്തകരുടെ എല്ലാ കേസുകളും ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ഓഗസ്റ്റിൽ അദാലത്ത് സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

സമൻസ് ലഭിച്ച എല്ലാ പ്രവർത്തകരോടും ഓഗസ്റ്റ് എട്ടിന് നടക്കുന്ന ലോക് അദാലത്തിൽ പങ്കെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
കെ പി സി സിയുടെ വാർത്താക്കുറിപ്പ് വായിക്കാം:
വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി 13 – 8 – 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണം.