ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 കാരിയായ നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശത്തേക്ക് പോയിരുന്നോ എന്ന് വ്യക്തമല്ല. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.

35 കാരനായ വിദേശിക്ക് ഇന്നലെ ഡൽഹിയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിതരുടെ എണ്ണം നാലായി. രാജ്യത്ത് ഇതുവരെ ഒമ്പത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബാക്കി കേസുകൾ കേരളത്തിലാണ്.