ശ്രീനഗർ : ജമ്മു കശ്മീരിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് മാസത്തിനിടെ ശ്രീനഗറിൽ കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഴിമതിയുടെയോ ഔദ്യോഗിക പദവി ദുരുപയോഗത്തിന്‍റെയോ നാല് കേസുകളെടുത്താൽ ഒരെണ്ണം ശ്രീനഗറിൽ നിന്ന് ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു.
അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) കണക്കനുസരിച്ച് 2022 ജനുവരി 1 മുതൽ 94 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.