തന്റെ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് കുഞ്ഞ് ‘പത്രപ്രവർത്തകൻ’. അതേ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് തോന്നുന്ന കുട്ടി, ക്ലാസ് മുറിയുടെ മോശം അവസ്ഥയും ശരിയായ ശൗചാലയത്തിന്‍റെ അഭാവവും വീഡിയോയിൽ പറയുന്നുണ്ട്. റിപ്പോർട്ടർക്ക് കൂട്ടായി ഒരു സുഹൃത്തും വീഡിയോയിൽ ഉണ്ട്. ഓൺലൈനിൽ വൈറലാണ് വീഡിയോ ഇപ്പോൾ. കുട്ടിയുടെ റിപ്പോർട്ടിംഗ് കഴിവുകളെ പലരും അഭിനന്ദിക്കുന്നുണ്ട്.

ദൃശ്യങ്ങളിൽ കാണിക്കുന്ന സ്കൂളിൽ വെള്ളത്തിന്റെ അഭാവമുണ്ട്. അധികാരികൾ ഈ പ്രശ്നത്തിൽ എന്തുചെയ്യാൻ പോകുന്നുവെന്നും കുട്ടി ചോദിക്കുന്നുണ്ട്. അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കാൻ മറ്റ് വിദ്യാർത്ഥികളോടും കുട്ടി ആവശ്യപ്പെടുന്നുണ്ട്.