1.4 ലക്ഷം രൂപയുടെ പൗച്ച് പുറത്തിറക്കി ആഢംബര ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗ. ‘ട്രാഷ് പൗച്ച്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാണ്. പേര് പോലെ തന്നെ, ബാഗിന് യഥാർത്ഥത്തിൽ ഒരു ചവറ്റുകുട്ടയോട് സാദൃശ്യമുണ്ട്. ബാലെൻസിയാഗയുടെ ഫാൾ 2022 റെഡി-ടു-വെയർ കളക്ഷനിലാണ് ബാഗ് ഉൾപ്പെടുത്തിയിരിക്കുന്നത്.