അമ്പലപ്പുഴ: ചെറുവള്ളങ്ങളുടെ ആവേശത്തിന് കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണ് സംഘാടകർ. എ.എം. ആരിഫ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. മൂലം ജലോത്സവജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പോലീസ് ബോട്ട് ക്ലബിനും ഊഷ്മളമായ സ്വീകരണം നൽകും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 14 എന്നീ തുഴവള്ളങ്ങളും ഫൈബര്‍ ചുണ്ടന്‍, ഫൈബര്‍ വെപ്പ്, തെക്കനോടി വള്ളങ്ങളും മത്സരിക്കും. കേരള പോലീസ് ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനില്‍ പ്രദര്‍ശനത്തുഴച്ചില്‍ നടത്തും.