ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്ക് മോദിയെ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നടപടിയെ ഭയക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് യംഗ് ഇന്ത്യൻ ഓഫീസ് സീൽ ചെയ്തിരുന്നു. രാഹുലിനെയും സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇഡി യംഗ് ഇന്ത്യയുടെ ഓഫീസ് സീൽ ചെയ്തത്.

ഡൽഹി പോലീസ് കോണ്‍ഗ്രസ് ആസ്ഥാനം വളഞ്ഞ് ബ്ലോക് ചെയ്തിരുന്നു. രാഹുലിന്‍റെയും സോണിയയുടെയും വസതികൾ സമാനമായി വളയുകയും ഉപരോധിക്കുകയും ചെയ്തു. ഇതെല്ലാം ഇന്ന് പാർലമെന്‍റിൽ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.