തിരുവനന്തപുരം: കേരള സർവകലാശാലയുടെ വി.സി നിയമനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെയാണ് തീരുമാനം.
ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്. സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് കമ്മിറ്റി രൂപീകരിച്ചത്. സര്‍വകലാശാല പേര് നിര്‍ദേശിക്കുമ്പോള്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന് രാജ്ഭവന്‍ അറിയിച്ചു.