രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിലായിരുന്നിരിക്കാം, എന്നാൽ ആയിരക്കണക്കിനു മൈലുകൾക്കിപ്പുറെ, ഹിമാചൽപ്രദേശിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഒരു റഷ്യക്കാരനും ഉക്രേനിയക്കാരിക്കും പരസ്പരം വിവാഹം കഴിക്കുന്നതിന് അത് തടസ്സമായില്ല.

ഇസ്രായേലിൽ താമസിക്കുന്ന റഷ്യൻ വംശജനായ സെർജി നോവിക്കോവ് ആണ് ഓഗസ്റ്റ് 2ന് ഹിമാചൽപ്രദേശിലെ ധർമ്മശാലയ്ക്കടുത്തുള്ള ദിവ്യ ആശ്രമം ഖരോട്ട എന്ന ക്ഷേത്രത്തിൽ വച്ച് ഉക്രേനിയൻ കാമുകി എലോന ബ്രാമോക്കയെ വിവാഹം കഴിച്ചത്.