ന്യൂഡൽഹി: 2022-23 അധ്യയന വർഷത്തേക്കുള്ള ബിരുദ കോഴ്സുകളിൽ പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് പിൻമാറുന്നവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്ന് യുജിസി അറിയിച്ചു. പ്രവേശനം റദ്ദാക്കിയവർക്കും മറ്റ് കോളേജുകളിലേക്കോ സർവകലാശാലകളിലേക്കോ മാറുന്നവർക്കും മുഴുവൻ തുകയും തിരികെ ലഭിക്കും.

ഡിസംബർ 31ന് ശേഷം പിൻമാറിയാൽ, ബാക്കി തുക 1,000 രൂപയിൽ താഴെ പ്രോസസ്സിംഗ് ഫീസായി ഈടാക്കിയ ശേഷം തിരികെ നൽകും. കോവിഡിനെത്തുടർന്ന്, സി.യു.ഇ.ടി., ജെ.ഇ. ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ് പരീക്ഷകളിൽ കാലതാമസമുണ്ടായി. അതിനാൽ പ്രവേശന നടപടികൾ ഒക്ടോബർ വരെ നീളാൻ സാധ്യതയുള്ളതിനാലാണ് യുജിസിയുടെ നീക്കം.