മുംബൈ: ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ വൈദ്യുതി, വെള്ളം, ഫോൺ മുതലായവയുടെ ബിൽ തുക പ്രവാസികൾക്കും ഇനി ഓൺലൈനായി അടയ്ക്കാം. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷന് കീഴിലുള്ള ഭാരത് ബിൽ പേയ്മെന്‍റ് സിസ്റ്റം (ബിബിപിഎസ്) പ്രവർത്തനക്ഷമമാകുന്ന സാഹചര്യത്തിലാണിത്. ഇത് ഉടൻ നടപ്പാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.