ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കമ്പാർട്ട്‌മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും. 12-ാം ക്ലാസിലെ എല്ലാ പരീക്ഷകളും ഒറ്റ ദിവസം നടക്കും. പത്താം ക്ലാസ് പരീക്ഷകൾ ഓഗസ്റ്റ് 29ന് അവസാനിക്കും. രണ്ടാം ടേം പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.

ജൂലൈ 22നാണ് ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്. പത്താം ക്ലാസിൽ 94.40 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 92.71 ശതമാനവുമാണ് വിജയശതമാനം. ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെട്ടവർക്ക് കമ്പാർട്ട്‌മെന്റ് പരീക്ഷ എഴുതാം. രണ്ട് ടേം പരീക്ഷകൾക്കും ഹാജരാകാത്ത വിദ്യാർത്ഥികളെ കമ്പാർട്ട്‌മെന്റ് പരീക്ഷയ്ക്ക് പരിഗണിക്കില്ലെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.