തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ മിന്നൽ സന്ദർശനം. ആശുപത്രി സൂപ്രണ്ട് അജയ മോഹനെ സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. മന്ത്രി എത്തുമ്പോൾ രോഗികൾ ക്യൂവിൽ നിൽക്കുകയായിരുന്നു. രണ്ട് ഒ.പി.കൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. രജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ആവശ്യമായ മരുന്നുകൾ ഇല്ലെന്ന് രോഗികൾ മന്ത്രിയെ അറിയിച്ചു.

ഇതേതുടർന്ന് മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയാകുകയും സൂപ്രണ്ടിനെ സ്ഥലംമാറ്റിക്കൊണ്ട് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ടിനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിരുന്നു. എം.എൽ.എയ്ക്കും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.