ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി. ലോണ്‍ ബോളില്‍ പുരുഷ ടീം ഇനത്തിൽ വെള്ളി മെഡൽ. ഫൈനലിൽ നോർത്തേൺ അയർലൻഡിനോട് തോറ്റാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. സുനിൽ ബഹദൂർ (ലീഡ്), നവനീത് സിങ്, ചന്ദൻ കുമാർ സിങ്, ദിനേശ് കുമാർ (സ്കിപ്പ്) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഫൈനലിൽ അയർലൻഡ് ഇന്ത്യയെ 18-5ന് തോൽപ്പിച്ചു. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ലോൺ ബോളിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. വനിതാ ടീം ഇനത്തിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ലോൺ ബോളിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയായിരുന്നു ഇത്. വനിതകൾക്ക് ശേഷം പുരുഷൻമാർ മെഡൽ നേടിയതോടെ ഇന്ത്യ ലോൺ ബോളിൽ ആധിപത്യം തുടരുകയാണ്.