ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ ഇന്ന്‌. രാജ്യത്തിൻ്റെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്‍റ് അംഗങ്ങൾ ഇന്ന് തിരഞ്ഞെടുക്കും. എൻഡിഎയുടെ ജഗദീപ് ധൻകർ, പ്രതിപക്ഷ മുന്നണിയുടെ മാർഗരറ്റ് ആൽവ എന്നിവരാണ് സ്ഥാനാർത്ഥികൾ. ധൻകർ ഇതിനകം വി​​​ജ​​​യ​​​മു​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാർലമെന്‍റ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക.

ലോക്സഭയിലും രാജ്യസഭയിലുമായി ആകെ 788 അംഗങ്ങളാണ് വോട്ടർമാർ. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭാ ചെയർപേഴ്സൺ. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഈ മാസം 10ന് അവസാനിക്കും.

ബി​​​എ​​​സ്പി, വൈ​​​എ​​​സ്ആ​​​ർ​​​സി, ബി​​​ജെ​​​ഡി തുടങ്ങിയ എൻ.ഡി.എ ഇതര പാർട്ടികളുടെ പിന്തുണ ജഗ്ദീപ് ധ​​​ൻ​​​ക​​​റി​​​നു​​​ണ്ട്. ലോക്സഭയിലും രാജ്യസഭയിലും 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് മാർഗരറ്റ് ആൽവയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.