തിരുവനന്തപുരം: 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. ഇതിനാവശ്യമായ ദേശീയ പതാകകൾ കുടുംബശ്രീ നിർമ്മിച്ച് വിതരണം ചെയ്യും.

സംസ്ഥാനത്തെ കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ പതാക നിർമ്മാണം ആരംഭിച്ചു.  കുടുംബശ്രീയുടെ കീഴിലുള്ള 700 ഓളം തയ്യൽ യൂണിറ്റുകളിൽ നാലായിരത്തോളം കുടുംബശ്രീ അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്. ഇതുവരെ 28 ലക്ഷം പതാകകളുടെ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.