പന്തളം: പഴുത്ത അടക്കയ്ക്ക് റെക്കോർഡ് വില. ഒന്നിന് 10 രൂപയ്ക്ക് മുകളിലാണ് ചില്ലറവില്‍പ്പന. മുമ്പൊരിക്കലും ഇത്തരത്തിലൊരു വില ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും ലഭ്യമായിരുന്ന അടയ്ക്കയുടെ വിലയാണ് 10 രൂപ കടന്നത്. വലിയ തുകയ്ക്ക് ലഭിക്കുന്നതിൽ കൂടുതലിനും ഗുണനിലവാരം കുറവാണ്.

മൊത്തക്കച്ചവടക്കാരുടെ അഭിപ്രായത്തിൽ, കാലാവസ്ഥാ വ്യതിയാനമാണ് വില മൂന്നിരട്ടിയിലധികം വർദ്ധിക്കാൻ കാരണം. കേരളത്തിലെ അടയ്ക്കാ സീസണിന് ശേഷം തമിഴ്നാട്ടിലെ രാജപാളയം, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അടക്ക കേരളത്തിലെത്തുന്നത്. ഇടുക്കി ജില്ലയിലെ മറയൂരിൽ നിന്നാണ് പഴുത്ത അടയ്ക്ക ലഭ്യമായിരുന്നത്. കനത്ത മഴയാണ് വില ഉയരാൻ കാരണം. ക്വിന്റലിന് 100 രൂപയിൽ താഴെയായിരുന്നത് ഇപ്പോൾ 200 രൂപയോളമായി. ഒരു കിലോഗ്രാമിൽ 20 ഉം 25 ഉം അടക്കകൾ ഉണ്ടാകും. വില വർദ്ധനവ് കാരണം, ഇപ്പോള്‍ കെട്ടിനുള്ളില്‍ മോശമായതും പാകമാകാത്തതുമായ അടയ്ക്കയും ധാരാളമായി എത്തുന്നുണ്ട്.