ന്യൂ ഡൽഹി: കോവിഡ്-19 നെതിരെ ‘കൊറേണില്‍’ എന്ന മരുന്ന് നിർമ്മിച്ച് വിൽപ്പന നടത്തിയതിന് കമ്പനിയുടെ വിശദീകരണം സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ബാബാ രാംദേവിന്‍റെ പതഞ്ജലിയാണ് ഇത്തരമൊരു മരുന്ന് വിപണിയുമായി എത്തിയത്. ബാബാ രാംദേവിന്‍റെ പതഞ്ജലി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കൊറോണിൽ വിൽപ്പനയ്ക്കിടെ അലോപ്പതിക്കും ഡോക്ടർമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.