ന്യൂഡൽഹി: വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി. ഹൈബി ഈഡൻ പാർലമെന്‍റിൽ ഇക്കാര്യം ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈ ആവശ്യം ഉന്നയിച്ചത്.

ശൂന്യവേളയിൽ ആണ് ഹൈബി ഈഡൻ വിഷയം ഉന്നയിച്ചത്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബിയുടെ ചോദ്യം. എന്നാൽ ക്രമസമാധാനം സംബന്ധിച്ച പ്രശ്നം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

അതിനാൽ ഹൈബിയുടെ അഭ്യർത്ഥന കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും നിർദ്ദേശം നൽകിയതായി നിയമമന്ത്രി പറഞ്ഞു.