ഏറ്റവും പ്രിയപ്പെട്ട ചെസ്സ് കളിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകനായ അഖിൽ ആനന്ദ്. ചെസ്സ് ഒളിമ്പ്യാഡിനിടെയാണ് ഭാവി ഗ്രാൻഡ്മാസ്റ്റർ തൻ്റെ ഇഷ്ടതാരത്തെ കുറിച്ചു വെളിപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദ് തന്നെയാണ് മകൻ്റെ അഭിമുഖം ട്വിറ്ററിൽ പങ്കുവച്ചത്.

“മകൻ്റെ പ്രിയപ്പെട്ട ക്വീൻ & ഫ്രാങ്ക് സിനാത്ര ഗാനങ്ങളിലെ ഇഷ്ട്ടമുള്ള കരോക്കെ ഗായകൻ ആരാണെന്ന് ചോദിച്ചാൽ ചിലപ്പോൾ എൻ്റെ പേര് പറയുമായിരിക്കും…” എന്ന അടിക്കുറിപ്പോടെയാണ്‌ ആനന്ദ് മകൻ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ചെസ്സ് കളിക്കാരൻ ആരാണെന്ന ചോദ്യത്തിന് ‘പ്രാഗ്’ എന്നായിരുന്നു അഖിലിൻ്റെ മറുപടി.