കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന് പൗരന്മാർ അമേരിക്കക്കെതിരായ ബാനറുകള്‍ ഉയർത്തി വെള്ളിയാഴ്ച സമരം നടത്തി.
ഏഴ് അഫ്ഗാന് പ്രവിശ്യകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ‘ഡൗണ്‍ വിത്ത് യു.എസ്.എ’, ‘ജോ ബൈഡന് നുണ പറയുന്നത് നിര്‍ത്തൂ,’ ‘അമേരിക്ക കള്ളം പറയുന്നു’ എന്നെല്ലാം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം.
