ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ യുവാക്കളുടെ സാംസ്കാരിക ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
‘യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കും’,എന്നും പ്രധാനമന്ത്രി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.