കോഴിക്കോട്: മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്ന് എം.കെ. മുനീർ. ആശയപരമായി വ്യത്യസ്തരായവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസ്സമില്ലെന്നും തനിക്ക് അന്ധമായ സി.പി.ഐ(എം) വിരോധമില്ലെന്നും എം.കെ. മുനീർ പറഞ്ഞു.

“രാഷ്ട്രീയ സാഹചര്യം മാറുകയാണ്, അതിനാൽ നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.

ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ നന്നായിരിക്കും എന്ന് കരുതുന്നവർ സി.പി.ഐ(എം)ൽ ഉണ്ട്. അതാണ് ഇ.പി.ജയരാജൻ പറഞ്ഞത്, വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടെങ്കിലും മുന്നണിയായി മുന്നോട്ട് പോകുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന്. അതാണ് ഇന്ത്യയിൽ തന്നെ സംഭവിക്കുന്നത്. വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങൾ ഒന്നിച്ചുളള ഒരു പ്രതിപക്ഷത്തെ കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുനീർ പറഞ്ഞു.